Advertisment

സാംകോ മ്യുചല്‍ ഫണ്ട് കേരളത്തിലും പ്രവര്‍ത്തനം ആരംഭിച്ചു

New Update

publive-image

Advertisment

കൊച്ചി: പുതിയ സുരക്ഷിത നിക്ഷേപ സംവിധാനവുമായി സാംകാ അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് മുച്വല്‍ ഫണ്ടുകള്‍ അവതരിപ്പിച്ചു. പലതരം സമ്മര്‍ദ്ദ സാഹചര്യങ്ങളെ അതിജീവിക്കാനും റിസ്‌ക് അഡ്ജസ്റ്റ് ചെയ്ത് റിട്ടേണുകള്‍ നല്‍കാനും ശേഷിയുള്ള കമ്പനികളില്‍ നിക്ഷേപിച്ച് സുരക്ഷ ഉറപ്പാക്കുന്ന പുതിയ സ്‌ട്രെസ് ടെസ്റ്റഡ് ഇന്‍വെസ്റ്റിങ് സംവിധാനത്തോടെയാണ് സാംകോ മുച്വല്‍ ഫണ്ടുകള്‍ വിപണിയിലെത്തുന്നത്. സാംകോ ഫ്‌ളെക്‌സി കാപ് ഫണ്ടിന്റെ പ്രഥമ ഫണ്ട് വിതരണം 2022 ജനുവരി 17ന് ആരംഭിക്കും. ഏറ്റവും മികച്ച പ്രകടനക്ഷമതയുള്ള 25 ഇന്ത്യന്‍, ആഗോള കമ്പനികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഫണ്ട് ആണിത്. കാര്യക്ഷമമായ നിരക്കും മികച്ച പോര്‍ട്ട്‌ഫോളിയോ ടേണ്‍ഓവറും വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയില്‍ ആദ്യമായി ആക്ടീവ് ഷെയര്‍ ദിവസേന സുതാര്യമായി വെളിപ്പെടുത്തുന്ന മുച്വല്‍ ഫണ്ട് കൂടിയാണിവ. സാംകോ രൂപകല്‍പ്പന ചെയ്ത ഹെക്‌സാഷീല്‍ഡ് എന്ന റിസ്‌ക് പരീക്ഷണം വിജയിക്കുന്ന കമ്പനികളെ മാത്രം ഉള്‍പ്പെടുത്തുന്ന ഫണ്ടാണിത്. വലുതും ചെറുതുമായ പലതരം സാമ്പത്തിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ഒരു ബിസിനസ് സംരഭത്തിന് ശേഷിയുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനമാണ് ഹെക്‌സാഷീല്‍ഡ്. ഭൂരിപക്ഷം ലിസ്റ്റഡ് കമ്പനികളും ഈ സമ്മര്‍ദ്ദ പരീക്ഷണത്തില്‍ പരാജയപ്പെടുന്നു. നിഫ്റ്റി 50 സൂചികയിലെ 15 കമ്പനികള്‍ മാത്രമാണ് സാംകോയുടെ സമ്മര്‍ദ്ദ പരീക്ഷണത്തില്‍ വിജയിച്ചത്. ഇവയില്‍ ഹെക്‌സാഷീല്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച പരിമിത എണ്ണ കമ്പനികളെ മാത്രമാണ് സാംകോ മ്യൂചല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിസ്‌ക് സാഹചര്യങ്ങളിലും മികച്ച റിട്ടേണ്‍ നല്‍കാനുള്ള ശേഷി തെളിയിച്ചവരായിരിക്കും ഈ കമ്പനികള്‍.

'സാംകോ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കുന്നത് ഒരു യഥാര്‍ത്ഥ ആക്ടീവ് സ്‌ട്രെസ് ടെസ്റ്റഡ് ഫണ്ടാണ്. അസറ്റ് മാനേജുമെന്റ് മേഖല വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തില്‍ ആക്ടീവ് വിഭാഗത്തില്‍ മുന്‍നിരയിലെത്താനാണ് സാംകോ ലക്ഷ്യമിടുന്നത്. ഞങ്ങളുടെ ഫണ്ടുകള്‍ മികച്ച ആക്ടീവ് ഷെയര്‍ ഉപയോഗിക്കുന്നതിനാല്‍ നിക്ഷേപകര്‍ക്ക് യഥാര്‍ത്ഥത്തില്‍ സആക്ടീവ് ഫണ്ട് തന്നെ ലഭിക്കും. ഞങ്ങളുടെ സട്രെസ് ടെസ്റ്റഡ് നിക്ഷേപ ചട്ടക്കൂട് പുതിയ കാല നിക്ഷേപകന് നിക്ഷേപമിറക്കാന്‍ മികച്ച അവസരമാണ് നല്‍കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും ഉയര്‍ന്ന റിസ്‌ക് അഡ്ജസ്റ്റ് ചെയ്ത റിട്ടേണ്‍ നല്‍കാനാണ് ഞങ്ങളുടെ ശ്രമം'- സാംകോ അസറ്റ് മാനെജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ഡയറക്ടറുമായ ജിമീത് മോദി പറഞ്ഞു.

കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റ ഭാഗമായി കൊച്ചിയിലേക്ക് പ്രവര്‍ത്തനം വിപുലപ്പെടുത്താനും മികച്ച ടീമിനെ ഒരുക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കൊച്ചിയില്‍ മികച്ച ഉല്‍പ്പന്നങ്ങളാണ് വിതരണത്തിനായി ഒരുക്കിയിട്ടുള്ളത്- സാംകോ ഗ്രൂപ്പ് സൗത്ത് സോണല്‍ മേധാവി അനന്തരാമരന്‍ പറഞ്ഞു.

Advertisment