Advertisment

കൂവപ്പടി മാരിയമ്മൻ കോവിലിൽ അമ്മൻകുട മഹോത്സവം ഇന്നാരംഭിയ്‌ക്കും

New Update

publive-image

Advertisment
കൂവപ്പടി മദ്രാസ് കവലയ്ക്ക് സമീപമുള്ള മാരിയമ്മൻ കോവിൽ

പെരുമ്പാവൂർ: കൂവപ്പടി മദ്രാസ് കവലയിൽ യിൽ ദശാബ്ദങ്ങൾക്കു മുമ്പ് കുടിയേറിപ്പാർത്ത വാണിക-വൈശ്യ സമുദായത്തിന്റെ പരമ്പരാഗത ആരാധനാ കേന്ദ്രമായ മാരിയമ്മൻ കോവിലിലെ അമ്മൻകുട മഹോത്സവം ജനുവരി 3ന് ആരംഭിയ്ക്കും.

തിങ്കളാഴ്ച രാവിലെ അഞ്ചുമണിയ്ക്ക് നടതുറപ്പും നിർമ്മാല്യദർശനവും. 5.15ന് അഭിഷേകം, 6ന് ഗണപതിഹോമം, വിശേഷാൽ പൂജ, ഉഷഃപ്പൂജ. വൈകിട്ട് 6ന് കൊടിയേറ്റ്, 6.30ന് ദീപാരാധന തുടർന്ന് കുങ്കുമാഭിഷേകം. 7ന് ക്ഷേത്രസന്നിധിയിൽ കരകം നിറയ്ക്കൽ, തുടർന്ന് അഗ്നികരകവുമായി പുറപ്പെടുന്ന സംഘത്തിന്റെ ഊരുചുറ്റലും പറയെടുപ്പും.

രാത്രി 12ന് കുടി അഴൈപ്പ്. ചൊവ്വാഴ്ച പതിവ് ചടങ്ങുകൾക്ക് ശേഷം വൈകിട്ട് 7.30ന് കൂടാലപ്പാട് സിദ്ധാശ്രമം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും സത്യകരകം നിറച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചുറ്റുവട്ടപ്രദേശങ്ങളിൽ ഊരുചുറ്റി, പറയെടുത്ത് അമ്മൻ സന്നിധിയിൽ എത്തിച്ചേരും.

രാത്രി 10ന് അഗ്നിപ്രവേശം, 12ന് പൊങ്കൽ,12.30ന് മാവിളക്ക് എതിരേല്പ്, പുലർച്ചെ ഒരു മണിയ്ക്ക് ഗുരുതി എന്നിവയുണ്ടാകും. സമാപനദിവസമായ ജനുവരി 5ന് രാവിലെ പ്രധാന ചടങ്ങായ മഞ്ഞൾ നീരാട്ട്, തുടർന്ന് കൂവപ്പടി പുല്ലംവേലിക്കാവിൽ കരകം ചൊരിഞ്ഞ് സമാപനം.

Advertisment