New Update
Advertisment
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച പ്രതിപക്ഷത്തിന്റെ പരാതിയിൽ സർക്കാരിനോട് ഗവർണർ വിശദീകരണം തേടി. ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതിയിൽ വിശദീകരണം വേണമെന്ന് ഗവർണ്ണറുടെ നിര്‍ദ്ദേശം.
ഉടൻ വിശദീകരണം നല്കാൻ പരാതികൾ മുഖ്യമന്ത്രിക്ക് അയച്ചു. സർക്കാരിന്റെ മറുപടികൂടി ലഭിച്ചശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുക. ലക്ഷദ്വീപ് സന്ദർശനത്തിനുശേഷം ഫെബ്രുവരി ഒന്നിനു മടങ്ങി എത്തിയശേഷമായിരിക്കും ഓർഡിനൻസ് സംബന്ധിച്ച് ഗവർണർ നിയമോപദേശം തേടുക.