New Update
/sathyam/media/post_attachments/ljQlNmjCoVdAXxaqQ1za.jpg)
തിരുവനന്തപുരം: വേങ്ങരയിലെ നേതാവിന് കാവ്യയും ദിലീപും കൂടി പണം കൊടുത്തുവെന്ന് ആരോപിച്ച് ബാലചന്ദ്രകുമാര്‍ രംഗത്ത്. നേരത്തെ ബൈജു കൊട്ടാരക്കരയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ചാനല്‍ ചര്‍ച്ചയിലാണ് ഇരുവരും ആരോപണം ഉന്നയിച്ചത്.
Advertisment
ദിലീപിൻ്റെ അളിയനും അനിയനും കൂടെ 2017 സെപ്തംബർ 21-ന് വേങ്ങരയില്‍ പോയി ഡീല്‍ ഉറപ്പിച്ചെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു.
ജയിൽ മോചിതനായ ശേഷം കാവ്യയും ദിലീപും മറ്റൊരാളും കൂടി വേങ്ങരയിൽ പോയി. ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവജന സംഘടനയുടെ നേതാവിൻ്റെ വീട്ടിലേക്ക് അവർ പോകുകയും അവിടേക്ക് സംസ്ഥാനത്തെല്ലാവരും ആരാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നേതാവ് വരികയും കാശ് വാങ്ങുകയും ചെയ്തുവെന്ന് ബാലചന്ദ്രകുമാര്‍ ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us