Advertisment

കാലടി സെന്റ് ജോർജ്ജ് പള്ളിയിൽ തിരുനാളിന് തുടക്കമായി

author-image
ജൂലി
Updated On
New Update

publive-image

കാലടി: കാലടി പട്ടണത്തിലെ പ്രധാന ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങളി

ലൊന്നായ സെന്റ് ജോർജ്ജ് പള്ളിയിലെ തിരുനാളിന് കൊടിയേറി. വിശുദ്ധ ഗീവർഗ്ഗീസിന്റെ നാമധേയത്തിലുള്ള ഈ ദേവാലയത്തിൽ ഇത്തവണ ഇടവകാംഗങ്ങളായ അഞ്ഞൂറോളം അമ്മമാരുടെ നേതൃത്വത്തിലാണ് തിരുനാളാഘോഷം. അതിരൂപതാ വികാരി ജനറാൾ ഫാ. ഹോർമിസ് മൈനാട്ടി കൊടിയേറ്റി. 18ന് പൂർണ്ണദിന ആരാധന. വെള്ളിയാഴ്ചത്തെ വിശുദ്ധ കുർബ്ബാനയ്ക്ക് ഫൊറോനാ വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ മുഖ്യകാർമ്മികത്വം വഹിയ്ക്കും.

വൈകിട്ട് എഴുന്നള്ളിച്ച് വയ്ക്കുന്ന തിരുസ്വരൂപവുമായി ഇടവകകേന്ദ്രങ്ങളിലേയ്ക്ക് വിശുദ്ധപ്രയാണവുമുണ്ടാകും. 19ന് വൈകിട്ട് 5.30ന് നടക്കുന്ന കുർബ്ബാന പ്രദക്ഷിണത്തിന്റെ മുഖ്യകാർമ്മികൻ അതിരുപതാ വികാരി ജനറാൾ ഫാ. ജോയി അയിനിയാടനായിരിക്കും. തിരുനാൾ ദിനമായ 20ന് വൈകിട്ട് 5.30ന് നടക്കുന്ന വിശുദ്ധകുർബ്ബാനയ്ക്ക് അതിരുപതാ വികാരി ജനറാൾ ഫാ. ജോസ് പുതിയേടത്ത് മുഖ്യകാർമ്മികത്വം വഹിയ്ക്കും. ഫാ.ജോസ് തോക്കോട്ടിൽ വിശുദ്ധ സന്ദേശം നൽകും. തുടർന്ന് നഗരം ചുറ്റി പ്രദക്ഷിണം നടക്കും. അമ്മമാർ നേതൃത്വം നൽകുന്ന 50 അംഗ കമ്മിറ്റിയ്ക്ക് ആണ് തിരുന്നാൾ നടത്തിപ്പിന്റെ ചുമതല.

Advertisment