/sathyam/media/post_attachments/zTw0QIM962DPvQbGOu9I.jpg)
കണ്ണൂര്‍: ഹരിദാസ് വധം രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. ഗൂഢാലോചനാ കുറ്റത്തിൽ നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായി. ബിജെപി കൗൺസിലർ ലിജേഷ്, അമൽ, സുനേഷ്, വിമിൻ എന്നിവരാണ് അറസ്റ്റിലായത്.
രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും പൊലീസ് അറിയിച്ചു. ഹരിദാസിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.
ഇരുപതില്‍ അധികം തവണ ഹരിദാസിന് വെട്ടേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേ വെട്ടിൽ തന്നെ വീണ്ടും വെട്ടിയുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാൻ ആകാത്ത വിധം ശരീരം വികൃതമാക്കി. ഇടതുകാൽ മുട്ടിന് താഴെ മുറിച്ചു മാറ്റി.
സിപിഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴുപേരെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ നാല് അർഎസ്എസ് പ്രവർത്തകരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചനയിൽ കൂടുതൽ പേർ ഉണ്ടെന്നും പൊലീസ് സംശയിക്കുന്നു.