Advertisment

അന്താരാഷ്ട്ര വനിതാ ദിനം: കൊച്ചിയിലെ വണ്ടർലാ അമ്യൂസ്‌മെൻ്റ് പാർക്കിൽ സ്ത്രീകൾക്കായി പ്രത്യേകം ഔട്ടിംഗ് ദിനം

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ, അമ്യൂസ്‌മെന്‍റ് പാർക്കിൽ സ്ത്രീകൾക്ക് ഉല്ലാസയാത്ര നടത്താൻ വണ്ടർലാ കൊച്ചി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. 1,049 രൂപ (ജിഎസ്ടി ഉൾപ്പെടെ) വിലയുള്ള വണ്ടർലാ പ്രവേശന ടിക്കറ്റിന് വൺ + വൺ ഓഫറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വണ്ടർലായിലെ ലോകോത്തര റൈഡുകൾക്കും ആകർഷണങ്ങൾക്കുമൊപ്പം അമ്യൂസ്‌മെന്‍റ് പാർക്കിൽ സ്ത്രീകളുടെ ഗ്യാംഗിന് ഒരു പ്രത്യേക ദിവസം പ്ലാൻ ചെയ്യാം.

മാർച്ച് 8-ാം തിയതി 10 വയസ്സിന് മുകളിലുള്ള പുരുഷൻമാരെ അമ്യൂസ്‌മെന്‍റ് പാർക്ക് സന്ദർശനത്തിന് അനുവദിക്കില്ല. ഓൺലൈൻ ബുക്കിംഗിനും നേരിട്ട് ടിക്കറ്റെടുക്കുമ്പോഴും ഓഫർ ലഭ്യമാണ്, കൂടാതെ സ്ത്രീ സന്ദർശകർക്ക് മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ. മാർച്ച് 8-ന് പുരുഷന്മാർക്കായി ബുക്ക് ചെയ്യുന്ന എല്ലാ ടിക്കറ്റുകളും റദ്ദാക്കപ്പെടും.

മാർഗ്ഗനിർദ്ദേശങ്ങളും മികച്ച ശീലങ്ങളും പിന്തുടർന്ന്, ഓൺലൈൻ ബുക്കിംഗ് പോർട്ടൽ apps.wonderla.co.in വഴി പ്രവേശന ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ വണ്ടർലാ സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്നു. തീം പാർക്ക് തിങ്കൾ മുതൽ ശനി വരെ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.wonderla.com സന്ദർശിക്കുക അല്ലെങ്കിൽ 0484 2684009 എന്ന നമ്പറിൽ വിളിക്കുക.

Advertisment