Advertisment

ചെന്നൈയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ദളിത് യുവതി മേയർ ആകുന്നു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

പാലക്കാട്: ചെന്നൈ കോർപ്പറേഷന്റെ 333 വർഷങ്ങൾ നീണ്ട് നിൽക്കുന്ന ചരിത്രത്തിൽ ആദ്യമായി ഒരു ദളിത് യുവതി മേയർ ആകുന്നു. ചെന്നൈയുടെ മൂന്നാമത്തെ വനിതാ മേയർ കൂടിയാണ് ആർ പ്രിയ. ഇരുപത്തൊമ്പതുകാരിയാണ് ചെന്നൈയിലെ ഈ പുതിയ മേയർ സ്ഥാനാർഥി. സത്യത്തിൽ നവോത്ഥാന നായകൻമാർ പാകപ്പെടുത്തിയ മണ്ണിനെ അധികാര രാഷ്ട്രിയത്തിൻ്റെ ആർത്തിയിൽ പഴയ മേലാള വ്യവസ്ഥയെ വണങ്ങി പൂവിട്ട് പൂജിക്കുകയാണ് നമ്മുടെ നാട്ടിലെ ചില അധികാരികൾ.

എന്നാൽ, വിപ്ലവങ്ങളുടെയും വീരവാദത്തിന്റെയും പ്രയോഗത്തിൻ്റെ വലിയ വലിയ ഗീർവാണങ്ങളില്ലാതെ അക്ഷരാർത്ഥത്തിൽ നട്ടെല്ലുള്ള വിപ്ലവകാരിയാവുകയാണ് തമിഴ്നാടിൻ്റെ മുഖ്യമന്ത്രി സ്റ്റാലിൻ. തമിഴ്‌ രാഷ്ട്രീയത്തില്‍ കൈമോശം വന്ന ദ്രാവിഡ മൂല്യങ്ങളെ, ജാതി ഉന്മൂലന പോരാട്ടങ്ങളെ വീണ്ടും അടയാളപ്പെടുത്തുന്ന, ഫാഷിസ്റ്റ്ശക്തികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന സ്റ്റാലിന്‍ യുഗം തമിഴ്നാടിന്റെ നല്ല ദിനങ്ങളെ സ്വാധീനിച്ചു കൊണ്ടിരിക്കുകയാണ്.

Advertisment