Advertisment

വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ ‘വിമന്‍ ഓഫ് വണ്ടര്‍’ പ്രകാശനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്‍റെ ഭാഗമായി വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ (വിഐഎഫ്) 'വിമന്‍ ഓഫ് വണ്ടര്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു. വ്യക്തിസ്വാതന്ത്ര്യത്തിനായി എല്ലാ പ്രതിസന്ധികളെയും ധൈര്യപൂര്‍വം നേരിട്ട 17 സ്ത്രീകളുടെ പ്രചോദനാത്മകമായ കഥകള്‍ പറയുന്ന പുസ്തകമാണിത്.

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുന്‍ സെക്രട്ടറി, സ്കൂള്‍ വിദ്യാഭ്യാസവും സാക്ഷരതയും, വിദ്യാഭ്യാസ മന്ത്രാലയം മുന്‍ സെക്രട്ടറിയുമായ വൃന്ദ സരൂപ്പ് ഐഎഎസ്, മുന്‍ ഐടി സെക്രട്ടറി അരുണ ശര്‍മ ഐഎഎസ്, സിഎന്‍ബിസി-ടിവി18 മാനേജിങ് എഡിറ്റര്‍ ഷെറീന്‍ ഭാന്‍, വിഐഎല്‍ ചീഫ് റെഗുലേറ്ററി ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്സ് ഓഫീസറും, വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ ഡയറക്ടറുമായ പി. ബാലാജി, വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ മേധാവി ഡോ. നിലയ് രഞ്ജന്‍ എന്നിവര്‍ ചേര്‍ന്ന് വെര്‍ച്വല്‍ ചടങ്ങിലൂടെ പുസ്തകം പ്രകാശനം ചെയ്തു.

കൃഷി, വിദ്യാഭ്യാസം തുടങ്ങി വിഐഎഫിന്‍റെ വിവിധ സാമൂഹിക പരിപാടികളുടെ ഗുണഭോക്താക്കളായ സ്ത്രീകളെ ചടങ്ങില്‍ വനിത നേതാക്കള്‍ അഭിസംബോധന ചെയ്തു. തങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് മറ്റുള്ളവര്‍ക്ക് പിന്തുടരാന്‍ മികച്ച മാതൃക സൃഷ്ടിക്കുന്ന വിഐഎലിന്‍റെ സാമൂഹിക പരിപാടികളിലെ ഗുണഭോക്താക്കളായ സ്ത്രീകളെയും ചടങ്ങില്‍ അനുമോദിച്ചു.

ഒരു പ്രമുഖ ടെലികോം കമ്പനി എന്ന നിലയില്‍, സുസ്ഥിരമായ പരിഹാരങ്ങളിലൂടെ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രത്യേകിച്ച് സ്ത്രീ ശാക്തീകരണം, സുരക്ഷ, ഉപജീവനമാര്‍ഗം എന്നീ മേഖലകളില്‍ വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ തങ്ങളുടെ സാങ്കേതിക ശക്തികള്‍ പ്രയോജനപ്പെടുത്തുകയാണെന്ന് വിഐഎല്‍ ചീഫ് റെഗുലേറ്ററി ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്സ് ഓഫീസറും, വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ ഡയറക്ടറുമായ പി. ബാലാജി പറഞ്ഞു.

 

 

Advertisment