'ബാലരമ പുതിയ ലക്കം വായിച്ചു' എന്ന ട്വീറ്റ്; വിനു വി ജോണ്‍ എ.എ. റഹീമിനെ പരോക്ഷമായി പരിഹസിക്കുന്നുവെന്ന് വിമര്‍ശനം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: രാജ്യസഭയിലേക്ക് എ.എ. റഹീമിനെ അയക്കാന്‍ സിപിഎം തീരുമാനിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണിന്റെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.‘ബാലരമ പുതിയ ലക്കം വായിച്ചു’ എന്ന് പറഞ്ഞുകൊണ്ടാണ് വിനുവിന്റെ ട്വീറ്റ്. ഇതിനെതിരെ വ്യാപക വിമര്‍ശനമുയരുന്നുണ്ട്.

Advertisment

റഹീമിനെ 'ലുട്ടാപ്പി' എന്ന് വിളിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ രാഷ്ട്രീയ എതിരാളികൾ ട്രോളാറുണ്ട്. ഇതുതന്നെയാണ് വിനു വി ജോണും ഇപ്പോൾ ചെയ്തിരിക്കുന്നതെന്നാണ് വിമര്‍ശനം. വിനു വി ജോണിനെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വിനു വി ജോണ്‍ നടത്തിയത് നിലവാരം കുറഞ്ഞ പ്രതികരണമായെന്നാണ് ചിലരുടെ അഭിപ്രായം. മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയടത്തും വിനുവിന്റെ ട്വീറ്റിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

"ഇഷ്ടമില്ലാത്ത ആൾക്ക് ഒരു ഇരട്ടപ്പേര് ഇട്ട്, അത് വിളിച്ച് സങ്കടം തീർക്കുന്ന ഏർപ്പാട് നമ്മളൊക്കെ എൽപി സ്കൂൾ കാലത്തേ ഉപേക്ഷിച്ചതാണെന്ന് ഇത്തരുണത്തിൽ ഓർക്കുന്നു. എന്നാലോ, തടി വളർന്നിട്ടും ബാലരമ തന്നെ വായിക്കുന്നവർക്ക് അവരുടേതായ അവകാശങ്ങൾ ഉണ്ടല്ലോ എന്ന് ചിരിയോടെ വിചാരിക്കുകയും ചെയ്യുന്നു''സനീഷ് ഫേസ്ബുക്കില്‍ എഴുതി.

Advertisment