Advertisment

ശ്രേഷ്ഠമായ തൊഴിലുകളിലൊന്നാണ് നഴ്‌സിംഗ് ; ശ്രേഷ്ഠയായ നഴ്സാണ് സിസ്റ്റർ നിഷ സന്തോഷ്

author-image
ജൂലി
Updated On
New Update

 

Advertisment

publive-image

ആലുവ: ലോകം മുഴുവൻ സുഖം പകരാനായി ഊണും ഉറക്കവും നഷ്ടപ്പെടുത്തി കഷ്ടപ്പെടുകയാണ് നമ്മൾ മാലാഖമാർ എന്നു വിളിക്കുന്ന ലോകത്തെമ്പാടുമുള്ള നഴ്‌സുമാർ. മനുഷ്യൻ ഏറെ ഭീതിയോടെ കടന്നുപോകുന്ന ഈ കൊറോണക്കാലത്ത് ഏറെ ആദരവോടെയും നന്ദിയോടെയും ഓർക്കുകയാണ് ലോകം മുഴുവനുമുള്ള ആതുരസേവകരെ. കൊറോണക്കാലത്തെ രോഗീപരിചരണം ഓരോ നഴ്‌സിനെയും സംബന്ധിച്ച് അപകടസാധ്യതയുള്ളതാണെങ്കിലും നിർഭയരായി ജോലി ചെയ്യുകയാണ് കേരളത്തിലും നഴ്‌സിംഗ് സമൂഹം. സ്വകാര്യമേഖലയിൽ ജോലിയെടുക്കുന്ന രോഗീപരിചാരകർ ശമ്പളവർദ്ധനവിന്റെ കാര്യം വരുമ്പോൾ വർഷങ്ങളായി കടുത്ത അവഗണനയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും സ്വകാര്യ ആശുപത്രി നഴ്‌സുമാർ

രാപകലില്ലാതെ തൊഴിലിനോടുള്ള ആഭിമുഖ്യവും അർപ്പണ മനോഭാവവും കാഴ്ചവയ്ക്കുന്നവർ തന്നെ. ഇതിനുദാഹരണമായി ആലുവ കാർമ്മൽ ആശുപത്രിയിലെ സർജറി വിഭാഗം നഴ്‌സായ കൊരട്ടി സ്വദേശി സിസ്റ്റർ നിഷ സന്തോഷിനെ ചൂണ്ടിക്കാണിയ്ക്കാം. നഴ്‌സിംഗ് അസിസ്റ്റന്റ് ആയ അമ്മയുടെ പാത പിന്തുടർന്ന് ഈ മേഖലയിലേക്കെത്തിയതാണ് നിഷ.

എറണാകുളം പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിലെ സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ നിന്നും ജനറൽ നഴ്‌സിംഗ് പാസ്സായശേഷം അവിടെത്തന്നെ നഴ്‌സിംഗ് ജോലിയിൽ പ്രവേശിച്ചു. പിന്നീട് കുറേക്കാലം എറണാകുളം ലിസി ആശുപത്രിയിൽ. പതിമൂന്നു വർഷമായി

ആലുവ കാർമ്മൽ ആശുപത്രിയിലെ ഓർത്തോപ്പീഡിക് സർജറി വിഭാഗത്തിൽ സേവനമനുഷ്ഠിക്കുകയാണ് നിഷ.21 വർഷത്തെ പ്രവർത്തന മികവിനും അർപ്പണമനോഭാവത്തിനുമുള്ള അംഗീകാരമായി കേരള സർക്കാരിന്റെ

ഇത്തവണത്തെ തൊഴിൽ ശ്രേഷ്ഠ പുരസ്‌കാരം നിഷയെ തേടിയെത്തി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തന്റെ ജോലി ഒരു സാമൂഹിക ഉത്തരവാദിത്വമായി തിരിച്ചറിഞ്ഞു കൊണ്ടാണ് ഈ മേഖലയിൽ

പണിയെടുക്കുന്നതെന്ന് നിഷ പറയുന്നു.

ജോലിയിലെ ആത്മാര്‍ത്ഥതയും രോഗികളെ പരിചരിക്കുന്നരീതിയുമാണ് നിഷയ്ക്ക് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. പുരസ്‌കാര നേട്ടം ഉത്തരവാദിത്തങ്ങള്‍ കൂട്ടിയെന്നും ഇതിലൂടെ സ്വകാര്യ മേഖലയ്ക്ക് ഒരു അംഗീകാരം നേടാനായെന്നും നിഷ കരുതുന്നു. സര്‍ക്കാരിന്റെ പുതിയ പദ്ധതി ഈ മേഖലയിൽ പണിയെടുക്കുന്ന ഒരുപാട് പേര്‍ക്ക് പ്രചോദനമാകുന്നുവെന്നും ആത്മാര്‍ത്ഥവും സഹാനുഭൂതിപരവും കൃത്യവുമായ സംവേദനം രോഗികളുമായുണ്ടാകുമ്പോഴാണ് അവർക്കുമുമ്പിൽ നഴ്‌സുമാർ യഥാർത്ഥ മാലാഖാമാരാകുന്നതെന്നും നിഷ കൂട്ടിച്ചേർത്തു. സന്തോഷ് തോമസാണ് നിഷയുടെ ഭർത്താവ്. എയിംഫെന, ജോയൽ എന്നിവരാണ് മക്കൾ. എറണാകുളം ടൗൺ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ സംസ്ഥാന തൊഴിൽ വകുപ്പുമന്ത്രി വി. ശിവൻകുട്ടി നിഷയ്ക്ക് പുരസ്കാരം സമ്മാനിച്ചു.

Advertisment