Advertisment

ദേശീയ യോഗാസന മത്സരം എം. മാധവന് വീണ്ടും സ്വർണ്ണ തിളക്കം

author-image
ജൂലി
Updated On
New Update

publive-image

Advertisment

പട്ടാമ്പി :- ഇന്ത്യൻ യോഗാ ഫെഡറേഷൻ ഹരിയാനയിലെ ഫരിതബാദിൽ 2022 - മാർച്ച് 25 മുതൽ 27 വരെ നടത്തിയ ദേശീയയോഗാസനമത്സരത്തിൽ കേരളത്തിന്റെ പ്രതിനിധികളിൽ ഒരാളായി പങ്കെടുത്ത യോഗാചാര്യ എം.മാധവന് ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും ലഭിച്ചു. 2018 - ലും എം.മാധവന് ഇതെ സ്ഥലത്ത് വെച്ച് ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും ലഭിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണ് യോഗോപാസകന് ഇത്തരം ഒരു നേട്ടം കൈവരിക്കുന്നത്. തുടർച്ചയായി 5 - തവണ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് കേരളത്തിലെക്ക് മെഡലുകൾ കൊണ്ടുവന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.

publive-image

ഇത്തരം വലിയ നേട്ടങ്ങൾക്ക് പിന്നിൽ തന്റെ ഗുരു അന്തരിച്ച യോഗാചാര്യ ടി.ജി. ചിതംബരത്തിന്റെ അനുഗ്രഹമാണെന്ന് മാധവൻ വിശ്വസിക്കുന്നു. 25 വർഷ കാലമായി യോഗവിദ്യ രംഗത്ത് നിറഞ്ഞു നിൽക്കുന് എം.മാധവന് നിരവധി ശിഷ്യ സമ്പത്തിന് ഉടമയാണ് , തിരുവേഗപ്പുറ വിളത്തൂർ സ്വദേശിയാണ് യോഗാചാര്യ എം.മാധവൻ, കുടുംബം ഭാര്യ ശാന്തകുമാരി , മക്കൾ ബാബു, ജയതങ്കമോഹനൻ (യോഗാദ്ധ്യാപിക), പ്രീത, ഒരു ജൈവ കർഷകനു കൂടിയാണ് യോഗാചാര്യ എം.മാധവൻ

Advertisment