മുട്ടിൽ മരംമുറി കേസ്; നിർണായക കണ്ടെത്തലുകൾ നടത്തിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി, ആരോപണവിധേയന്‌ സുപ്രധാന ചുമതല

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: മുട്ടിൽ മരംമുറിയിൽ നിർണായക കണ്ടെത്തലുകൾ നടത്തിയ കണ്ണൂർ സിസിഎഫ് കെ വിനോദ് കുമാറിനെ സ്ഥലം മാറ്റി. കൊല്ലം സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എന്ന അപ്രധാന തസ്തികയിലേക്കാണ് സ്ഥലം മാറ്റം.

അതേസമയം കേസില്‍ ആരോപണ വിധേയനായ എന്‍.ടി സോജന് സുപ്രധാന ചുമതലയിലേക്ക് മാറ്റവും നല്‍കിയിട്ടുണ്ട്. വനം വകുപ്പിന് അകത്ത് നിന്ന് തന്നെ മുട്ടില്‍ മരംമുറി കേസ്‌ അട്ടിമറിക്കാനും മറ്റൊരു കള്ളക്കേസുണ്ടാക്കാനും വേണ്ടി നടന്ന ശ്രമങ്ങളെ കുറിച്ചൊക്കെ ആദ്യം റിപ്പോര്‍ട്ട് നല്‍കിയത് ഡി.കെ വിനോദ്കുമാറായിരുന്നു.

എന്‍.ടി സാജന്‍ എന്ന ഉദ്യോഗസ്ഥന്‍ ഈ കേസ് അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളും പുറത്തുകൊണ്ടുവന്നത് വിനോദ് കുമാറായിരുന്നു. കേസിൽ ആരോപണവിധേയനായ എൻ ടി സാജന് സുപ്രധാന തെക്കൻ ജില്ലകളുടെ ചുമതല നൽകിക്കൊണ്ടാണ് സ്ഥലം മാറ്റം. നേരത്തെ സാജനെ അപ്രധാന തസ്തികയിലേക്ക് സ്ഥലം മാറ്റാനായിരുന്നു തീരുമാനമെങ്കിലും അത് നടപ്പാക്കിയിരുന്നില്ല.

Advertisment