വി.ഡി. സതീശനെതിരായും ആര്‍. ചന്ദ്രശേഖരനെ അനുകൂലിച്ചും മുദ്രാവാക്യങ്ങള്‍! കഴക്കൂട്ടത്തും പ്രതിഷേധം സംഘടിപ്പിച്ച് ഐഎന്‍ടിയുസി; സതീശന്റെ ചിത്രം കീറിയെറിഞ്ഞു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തിരുവനന്തപുരം കഴക്കൂട്ടത്ത് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. ഐഎന്‍ടിയുസി, കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയെത്തുടര്‍ന്നാണ് പ്രതിഷേധം.

ഐഎന്‍ടിയുസി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.വി.ഡി.സതീശനെതിരായും സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരന് അനുകൂലമായും മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം. പ്രതിഷേധത്തിനിടയിൽ വി.ഡി.സതീശന്റെ ചിത്രം ഐഎൻടിയുസി പ്രവർത്തകർ കീറിയെറിഞ്ഞു.

Advertisment