Advertisment

ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് ; അലക്സാൻഡ്രയുടെ കിളിക്കൊഞ്ചലിൽ അറിവിന്റെ തേൻകണം

author-image
ജൂലി
Updated On
New Update

publive-image

Advertisment

അങ്കമാലി: മഞ്ഞപ്രയിലെ സെബിപുരത്തു മാത്രമല്ല ഇന്ത്യയിലും വിദേശത്തും അലക്സാൻഡ്ര മോൾ ഇപ്പോൾ അറിയപ്പെടുന്ന മിടുക്കിക്കുട്ടിയാണ്. അല്ലു എന്ന ഓമനപ്പേരുള്ള ഈ ഒന്നരവയസ്സുകാരി കിളിക്കൊഞ്ചലോടെ പറയുന്നത് കേട്ട ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സ് പ്രതിനിധികൾക്ക് മാർക്കിടാൻ അധികം നേരം വേണ്ടിവന്നില്ല. പിച്ചവയ്ക്കുന്ന പ്രായത്തിൽ റെക്കോർഡ് നേട്ടത്തിലേക്ക് അലക്സാൻഡ്ര ഓടിക്കയറിയത് വിജ്ഞാനത്തിന്റെ വിസ്മയം തീർത്താണ്. പ്രായത്തെക്കാൾ കവിഞ്ഞ ഈ കുഞ്ഞിന്റെ പൊതുവിജ്ഞാനം ആരിലും അത്ഭുതമുളവാക്കും. വിവിധ ചോദ്യങ്ങൾക്ക് യാതൊരു അങ്കലാപ്പുമില്ലാതെ ഉചിതമായ ഉത്തരം പറയാനുള്ള വൈഭവമാണ് ഈ അപൂർവ്വ നേട്ടത്തിന് ഇടയാക്കിയത്. അതും തത്ത പറയുന്ന പോലെയുള്ള ഉത്തരങ്ങൾ ഏറെ ആകർഷകമാണ്.

publive-image

ഇനങ്ങളായി തിരിച്ച് ചോദിച്ച ചോദ്യങ്ങൾക്കൊക്കെയും ശരവേഗത്തിലാണ് മറുപടി. ഇന്ത്യാ ബുക്ക്സ് ഓഫ് റെക്കോർഡ്‌സ് പ്രതിനിധികൾ നടത്തിയ ടെസ്റ്റിൽ ചോദ്യകർത്താക്കളെ അത്ഭുതപരതന്ത്രരാക്കിയ പ്രകടനത്തിനൊടുവിൽ റൊക്കോഡ് കൈപ്പിടിയി

ലൊതുക്കി അല്ലുമോൾ. ഭരണാധികാരികൾ, ദേശീയ നേതാക്കൾ, പക്ഷിമൃഗാദികൾ, കാർട്ടൂൺ കഥാപാത്രങ്ങൾ, പച്ചക്കറികൾ തുടങ്ങി ചോദിക്കുന്നതിനെല്ലാം ഈ കൊച്ചു നാവിൻതുമ്പിൽ നിന്നും തത്സമയം തന്നെ ശരിയുത്തരങ്ങളാണ് ഒഴുകിയെത്തിയത്. പൊതു വിജ്ഞാന ടെസ്റ്റിലൂടെ മിന്നും വിജയം നേടിയ ഈ കൊച്ചു മിടുക്കിയെത്തേടി നാടിന്റെ നാനാ ഭാഗത്തു നിന്നും അഭിനന്ദന പ്രവഹമാണിപ്പോൾ. അറിവ് നേടാനും അവ അവസരോചിതമായി പ്രയോജനപ്പെടുത്താനും പ്രായം ഒരു തടസമല്ലെന്ന് ഈ മികവിലൂടെ അലക്സാൻഡ്ര തെളിയിച്ചിരിക്കുകയാണ്. മഞ്ഞപ്ര സെബിപുരം പുല്ലാടൻ അഭിലാഷ് - ശില്പ ദമ്പതികളുടെ ഏക മകളാണ് ഈ കൊച്ചു മിടുക്കി.

Advertisment