Advertisment

കരിയർ ബ്രേക്ക് വന്ന അമ്മമാർക്കായി തിരിച്ചു വരവിന് അവസരം: സൗജന്യ ഡേ-ടൈം ബാച്ചുമായി ഇവോൾവേഴ്സ് പ്രൊജക്റ്റ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം : കരിയർ ബ്രേക്ക് വന്ന അമ്മമാർക്കായി പ്രൊഫഷണൽ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് അവസരമൊരുക്കി ഇവോൾവേഴ്സ് പ്രൊജക്റ്റ് . ലോക മാതൃദിനത്തോടനുബന്ധിച്ച് വ്യക്തിജീവിതത്തിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ മൂലം കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്ക് ഇന്റേൺപ്രണർ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സൗജന്യ ഡേ-ടൈം ബാച്ച് പദ്ധതിയിലൂടെ പരിശീലനമൊരുക്കും .

ഓരോ വിദ്യാർത്ഥിയുടെയുടെയും തൊഴിൽ നൈപുണ്യവും, വിവിധ മേഖലകളിലുള്ള വാസനയും ബോധ്യപ്പെടുത്തി പരിശീലനവും മാർഗനിർദേശവും നൽകുകയാണ് പ്രോഗ്രാമിന്റെ പ്രധാന ലക്‌ഷ്യം. ഇന്റേൺപ്രണർ ഡെവലപ്മെന്റ് പ്രോഗ്രാം വിജയകരമായ ഒരു വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ മികച്ച കരിയർ എന്ന സ്ത്രീയുടെ സ്വപ്നത്തിന് വിവാഹമോ മാതൃത്വമോ ഒരു തടസ്സമാകരുത് എന്ന സന്ദേശം കൂടി ഈ സംരംഭത്തിലൂടെ സമൂഹത്തിനു നല്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്, ഇവോൾവേഴ്സ് പ്രൊജക്റ്റ് സ്ഥാപകൻ അനന്തു വാസുദേവ് പറഞ്ഞു.

മെയ് 15 മുതൽ ആരംഭിക്കുന്ന ക്ലാസ്സുകളിലേക്ക് അഭിമുഖത്തിൻറെ അടിസ്ഥാനത്തിലാവും പ്രവേശനം. ദിവസം ഒരു മണിക്കൂർ എന്ന രീതിയിൽ 30 ദിവസത്തെ ക്ലാസാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ സമയമനുസരിച്ചാവും ക്ലാസുകൾ ക്രമീകരിക്കുന്നത് . രണ്ട് സെഷനുകളിലായി റെസ്യൂമെ ക്രിയേറ്റിങ്, ലിങ്ക്ഡ്ഇൻ മേക്കിങ്, ബിസിനസ്സ് ഐഡിയ ഡെവലപ്പ്മെന്റ് തുടങ്ങി നിരവധി മേഖലയിലുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് ലഭിക്കും. മാത്രമല്ല, വിവിധ പരിശീലന പ്രവർത്തനങ്ങളിലൂടെ സ്വയം വിലയിരുത്താനുള്ള അവസരമാണ് ഓരോ വിദ്യാർത്ഥികൾക്കും ലഭിക്കുന്നത്. എല്ലാ ആഴ്ചയിലും വ്യക്തിഗത സെഷനുകളും, കോഴ്‌സ് അവസാനിക്കുമ്പോൾ ഇവാല്യുവേഷന്‍ റിപ്പോർട്ടും പഠിതാക്കൾക്ക് നൽകും.

കൂടുതൽ വിവരങ്ങൾക്ക് 9746404046 / 9746707017 എന്ന നമ്പറിലോ, www.evolversproject.com എന്ന വെബ്സൈറ്റിലോ ബന്ധപ്പെടുക.

Advertisment