ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
Advertisment
കൊച്ചി: പി.സി. ജോര്‍ജിന്റേത് നീചമായ വാക്കുകളാണെന്നും നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത രീതിയിലാണ് പി.സി. ജോര്‍ജ് സംസാരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കടവന്ത്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആര്‍ക്കും എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളമെന്നും ഭരിക്കുന്നത് എല്‍.ഡി.എഫാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല. ന്യൂനപക്ഷവര്‍ഗീയതയും ഭൂരിപക്ഷവര്‍ഗീയതയും നാടിന് ആപത്താണ്. ഇതിനെതിരെ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കും. ആലപ്പുഴ റാലിക്കിടെ കേട്ടതും കടുത്ത മതവിദ്വേഷം ഉയര്‍ത്തുന്ന മുദ്രാവാക്യമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.