Advertisment

പഞ്ചായത്ത് തല പ്രവേശനോത്സവം കരിമ്പ ഗവൺമെന്റ് യുപി സ്കൂളിൽ നടന്നു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

മണ്ണാർക്കാട് :കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി സ്കൂളുകൾ പൂര്‍ണതോതില്‍ തുറന്നു.ആഹ്ലാദ അന്തരീക്ഷത്തിൽ കുട്ടികളെ വരവേറ്റു.പുത്തനുടുപ്പും ബാഗും ചെരുപ്പും കുടയുമായി പുതിയ കൂട്ടുകാർ സ്‌കൂളിലെത്തി.അധ്യാപകരും പിടിഎയും സ്കൂളുകൾ കുരുത്തോലകള്‍ കൊണ്ടും ബലൂണുകൾ കൊണ്ടും അലങ്കരിച്ചിരുന്നു.കരിമ്പ പഞ്ചായത്ത്പരിധിയിൽ 9 സ്കൂളുകളാണ് ഉള്ളത്.സ്കൂള്‍ പ്രവേശനോത്സവത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം കരിമ്പ ഗവൺമെന്റ് യുപി സ്കൂളിൽ പഞ്ചായത്ത്‌ പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കോമളകുമാരി അധ്യക്ഷയായി.പ്രധാന അധ്യാപകൻ സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

പാഠപുസ്തക വിതരണവും നവാഗതർക്കുള്ള സമ്മാന വിതരണവും യൂണിഫോം വിതരണ ഉദ്‌ഘാടനവും നടത്തി. സർക്കാർ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി മാറിയതോടെ രക്ഷിതാക്കൾ കുഞ്ഞുങ്ങളെ പൊതു വിദ്യാലയങ്ങളിൽ പഠിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നത്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കരിമ്പയിലും സ്കൂളുകളില്‍ ഒന്നാംക്ളാസില്‍ പ്രവേശനം നേടിയവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി ക്ലാസ് മുറികളും സ്കൂൾ പരിസരവും വൃത്തിയാക്കി. കുട്ടികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചു.

publive-image

സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണത്തിനുള്ള തയ്യാറെടുപ്പും തുടങ്ങി.കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പിന്‍വലിക്കാത്തതിനാല്‍ മാസ്ക്, സാനിട്ടൈസര്‍ ഉള്‍പ്പെടെയുള്ള ഉപയോഗമുണ്ട്.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എച്ച്.ജാഫർ,വാർഡ് മെമ്പർ പി.കെ.അബ്ദുള്ളക്കുട്ടി, മോഹൻദാസ്,കെ. സി.റിയാസുദ്ദീൻ,റെജി, പഞ്ചായത്ത് സെക്രട്ടറി ഗിരി പ്രസാദ്, സ്റ്റാഫ് സെക്രട്ടറി രമ ടീച്ചർ,കെ.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.പിടിഎ പ്രസിഡന്റ് മുഹമ്മദ് ഇസ്മായിൽ സ്വാഗതവും എസ് ആർ ജി കൺവീനർ സംഗീത ടീച്ചർ നന്ദിയും പറഞ്ഞു.

 

Advertisment