എൽജെഡി–ജെഡിഎസ് ലയനം ഉടൻ! കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ലയനതീരുമാനമെന്ന് എം.വി. ശ്രേയാംസ് കുമാർ; മാത്യു ടി.തോമസ് പ്രസിഡന്റായി തുടരും

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: ലോക് താന്ത്രിക് ജനതാദളും(എൽ.ജെ.ഡി.) ജനതാദൾ എസും(ജെ.ഡി.എസ്.) ലയിക്കാൻ എൽ.ജെ.ഡി. സംസ്ഥാന സമിതി യോഗത്തിൽ തീരുമാനം. ലയനം ഉടൻ നടക്കുമെന്ന് എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ അറിയിച്ചു. മാത്യു ടി. തോമസ് പ്രസിഡന്റായി തുടരും. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചെന്നും അദ്ദേഹം അറിയിച്ചു.

ഇരു പാർട്ടികളും ചേർന്ന് ജെ.ഡി.എസ്. എന്ന ഒറ്റ പാർട്ടിയായി മാറും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ലയനതീരുമാനമെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു. ഏഴ് ജില്ലാ കമ്മിറ്റികൾ ജെഡിഎസിനും ഏഴെണ്ണം എൽജെഡിക്കുമായിരിക്കും. ലയന സമ്മേളനം ഉടൻ നടത്തുമെന്നും ശ്രേയാംസ് കുമാർ അറിയിച്ചു. ജനാധിപത്യ രീതിയിലുളള ചർച്ചകൾക്ക് ശേഷമാണ് ലയനതീരുമാനം എടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു.

Advertisment