/sathyam/media/post_attachments/9YblsAoCpBo17DqpOdVR.jpg)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എഫ്ഐആർ. പി.സി.ജോര്‍ജുമായി രണ്ടുമാസം മുന്‍പാണു ഗൂഢാലോചന നടത്തിയത്. ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തി പ്രതിപക്ഷ പാർട്ടികളെ തെറ്റിദ്ധരിപ്പിച്ച്, നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമം നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.
മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ കുടുംബം, മുൻ മന്ത്രി കെടി ജലീൽ തുടങ്ങിയവർക്ക് സ്വർണക്കടത്തിൽ പങ്കെടുണ്ടെന്ന് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കെടി ജലീൽ പരാതി നൽകി. കെ ടി ജലീൽ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുളള എഫ്ഐആറാണ് പുറത്തുവന്നത്.