Advertisment

എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പര്‍ ഒഴിവ്

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗം- 2 ഒബിസി വിഭാഗം - 2 എന്നിങ്ങനെ സംവരണം ചെയ്ത 4 സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത ഏതെങ്കിലും വിഷയത്തിലുളള ബിരുദവും മെറ്റീരിയല്‍ മാനേജ്‌മെന്റിലുളള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്‌ളോമയും, ഷിപ്പ് യാര്‍ഡ്/എന്‍ജിനീയറിംഗ് കമ്പനി/ സര്‍ക്കാര്‍ കമ്പനി/ സ്ഥാപനം/ അര്‍ദ്ധ സര്‍ക്കാര്‍ കമ്പനി/ സ്ഥാപനം എന്നിവയില്‍ 4 വര്‍ഷത്തില്‍ കുറയാതെയുളള സ്റ്റോര്‍ കീപ്പിംഗ് പരിചയം. ശബള സ്‌കെയില്‍ - 23,500 - 77,000. പ്രായം - 18 - 35 വയസ്സ് (06/06/2022) (നിയമാനുസൃത വയസ്സിളവ് ബാധകം)

താല്‍പര്യമുള്ളവര്‍, പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 23 ന് മുന്‍പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണം.

1960 ലെ ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ടും, ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോണ്‍- 04842312944.

Advertisment