ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
Advertisment
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തില്‍ മുഴുവൻ ദുരൂഹതയാണ്. മാധ്യമപ്രവർത്തകൻ ഷാജ് കിരൺ പൊലീസ് അയച്ച ഇടനിലക്കാരൻ ആയിരുന്നോയെന്ന് സതീശൻ ചോദിച്ചു.
ഇത്ര ആരോപണങ്ങള്‍ വന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ മൗനത്തിലാണെന്നും ബിജെപിയുമായുള്ള ധാരണയാണ് ഇതിന് പിന്നിലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് മാറി നിൽക്കണം. മുഖ്യമന്ത്രി പേടിക്കേണ്ട. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സിപിഎം കല്ലെറിഞ്ഞപ്പോലെ പിണറായിയെ കോൺഗ്രസുകാർ കല്ലെറിയില്ലെന്നും വി ഡി സതീശന്‍ പരിഹസിച്ചു.