ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
Advertisment
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് യുഎസിൽ നിക്ഷേപമുണ്ടെന്നു പറഞ്ഞ ഷാജ് കിരണിനെ അറസ്റ്റ് ചെയ്യുമോയെന്ന് വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. എച്ച്ആർഡിഎസിന് ആർഎസ്എസുമായോ ബിജെപിയുമായോ ഒരു ബന്ധവുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇടയ്ക്കിടെ മുഖ്യമന്ത്രി യുഎസിൽ പോകുന്നതിനെക്കുറിച്ച് പാർട്ടിക്ക് അകത്തു തന്നെ വിമർശനമുണ്ട്. സ്വപ്ന സുരേഷിന്റെ 164 മൊഴിയേക്കാൾ ഗുരുതരമാണ് ഇടനിലക്കാരന്റെ വാക്കുകൾ. ഷാജ് കിരൺ പറഞ്ഞത് കള്ളമാണെങ്കിൽ അയാളെ ഉടൻ അറസ്റ്റു ചെയ്യണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.