കറുത്ത വസ്ത്രവും മാസ്‌കും വിലക്കപ്പെട്ട ദിവസം ജനാധിപത്യത്തിന്റെ കറുത്ത ദിനം; ഈ നിരോധനം എത്രയും പെട്ടെന്നുതന്നെ എടുത്തുകളയണം-വിമര്‍ശിച്ച് ശശി തരൂര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രങ്ങളും മാസ്‌കുകളും അടക്കമുള്ളവയ്ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കിനെതിരെ ശശി തരൂര്‍ എംപി രംഗത്ത്. കറുത്ത വസ്ത്രവും മാസ്‌കും വിലക്കപ്പെട്ട ദിവസം ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നിരോധനം എത്രയും പെട്ടെന്നുതന്നെ എടുത്തുകളയണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

"പ്രതിഷേധങ്ങളുടെ ബലത്തില്‍ അധികാരത്തില്‍ എത്തിയ പാര്‍ട്ടിയുടെ തലവന്‍ എന്ന നിലയില്‍, ഇത്തരത്തിലുള്ള അക്രമരഹിതമായ പ്രതിഷേധങ്ങളെ അടിച്ചമർത്താന്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിന് ധാര്‍മ്മികമായോ നിയമപരമായോ രാഷ്ട്രീയപരമായോ യാതൊരു അവകാശം ഇല്ല''-തരൂര്‍ അഭിപ്രായപ്പെട്ടു.

Advertisment