പ്രതിഷേധക്കാരെത്തിയത് മദ്യപിച്ച്, മുദ്രാവാക്യം വിളിക്കുമ്പോള്‍ നാക്ക് കുഴയുന്നുണ്ടായിരുന്നു! മുഖ്യമന്ത്രിയെ ആക്രമിക്കാൻ കുടിപ്പിച്ച് കയറ്റിവിട്ടു; നടന്നത് ഭീകരപ്രവർത്തനം-താന്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിച്ചേനെയെന്ന് ഇപി ജയരാജന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ പ്രതിഷേധമെന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത് ഭീകരപ്രവര്‍ത്തനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനു നേരെ പ്രതിഷേധിച്ചവർ മദ്യപിച്ചാണ് വന്നതെന്നും ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇ.പി.ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ തള്ളി മാറ്റിയത് ഇ.പി.ജയരാജനായിരുന്നു. വിമാനം ലാൻഡ് ചെയ്തതിനു ശേഷമാണ് സംഭവമുണ്ടായതെന്ന് ഇപി പറഞ്ഞു.

മുദ്രാവാക്യം വിളിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നും എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നെന്നും ഇ പി പറഞ്ഞു. വിമാനം ലാന്‍ഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഇറങ്ങി വാഹനത്തിലേക്ക് പോയി. എഴുന്നേറ്റ് ബാഗെടുക്കുമ്പോളായിരുന്നു സംഭവമെന്നും ജയരാജന്‍ പറഞ്ഞു.

"വയറുനിറയെ കള്ളുകുടിപ്പിച്ച് വിമാനത്തിനകത്ത് കയറ്റിവിട്ടിരിക്കുകയാണ് ഇവരെ. ഇതെന്ത് യൂത്ത് കോണ്‍ഗ്രസാണ്. ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണോ. ഭീകരപ്രവര്‍ത്തനമാണ് നടത്തികൊണ്ടിരിക്കുന്നത്. ഞങ്ങളാരും ആ വിമാനത്തില്‍ ഇല്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ ആക്രമിക്കില്ലായിരുന്നോ?.. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കാര്യമാണിത്'' - ഇ.പി. വിശദീകരിച്ചു.

Advertisment