മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ 36000 രൂപ മുടക്കി വിമാനടിക്കറ്റ് എടുത്തു; ഒടുവില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റത്തിന് കേസെടുത്ത് പൊലീസ്; ജീവിതത്തില്‍ ഒരിക്കലും മദ്യപിച്ചിട്ടില്ലെന്ന് ഫര്‍ദീന്‍ മജീദ്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റത്തിന് കേസെടുത്ത് പൊലീസ്. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍ മര്‍ദിച്ചെന്ന് വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ഫര്‍ദീന്‍ മജീദ് പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും മദ്യപിച്ചിട്ടില്ലെന്ന് ഫര്‍ദീന്‍ മജീദ് പറഞ്ഞു. വിമാനത്തിനുള്ളില്‍ മദ്യപിച്ച് ആക്രമണം നടത്തിയെന്ന ഇ.പി.ജയരാജന്റെ ആരോപണം ഫർദീൻ മജീദും കൂടെയുണ്ടായിരുന്ന നവീൻ കുമാറും തള്ളി‍.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഒരാൾക്ക് 12000 രൂപ നിരക്കിലാണ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ടിക്കറ്റ് എടുത്തത്. മൂന്ന് പേരാണ് യാത്ര ചെയ്തത്. ആകെ ടിക്കറ്റിന് ചിലവായത് 36000 രൂപ. ഇന്റിഗോ വിമാനത്തിലാണ് പ്രതിഷേധം നടത്തിയത്.

Advertisment