ഇന്ദിര ഭവനെതിരെ ആക്രമണം നടന്നത് എകെ ആന്റണി മുറിയിലിരിക്കെ; പട്ടികകൊണ്ട് കാറിൽ അടിച്ചെന്ന് ആരോപണം! പാർട്ടി ഓഫീസിന് അകത്തേക്ക് കടന്നുള്ള ആക്രമണം മുളയിലെ നുള്ളണം, സംഭവത്തിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പ്രതികരിക്കണമെന്ന് എകെ ആൻറണി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തിന് നേരെയുണ്ടായ അക്രമം പ്രതിഷേധാർഹമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അതിക്രമമാണ് ഉണ്ടായത്. പാർട്ടി ഓഫീസിന് അകത്തേക്ക് കടന്നുള്ള ആക്രമണം മുളയിലെ നുള്ളണം. സംഭവത്തിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പ്രതികരിക്കണമെന്ന് എകെ ആൻറണി ആവശ്യപ്പെട്ടു.

Advertisment

ഇദ്ദേഹം ഇന്ദിര ഭവനിൽ ഉണ്ടായിരുന്ന സമയത്താണ് സിപിഎം പ്രവർത്തകർ ആസ്ഥാനത്തേക്ക് ഇരച്ചെത്തിയത്. ഗേറ്റിനകത്ത് കടന്ന ഒരു സംഘം പട്ടിക കൊണ്ട് കാറിന് അടിച്ചു, ചില്ല് തകർക്കാൻ ശ്രമിച്ചു, നേതാക്കൾക്കെതിരെ അസഭ്യം പറഞ്ഞു എന്നുമാണ് എകെ ആന്റണിയുടെയും ഇന്ദിരാ ഭവനിലുണ്ടായിരുന്ന നേതാക്കളുടെയും ആരോപണം.

Advertisment