തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ വിമാനത്തില്‍ പ്രതിഷേധിച്ചതിന് കസ്റ്റഡിയില്‍ എടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വൈദ്യ പരിശോധന വൈകുന്നതായി റിപ്പോര്‍ട്ട്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് അറസ്റ്റിലായത്.
മുഖ്യമന്ത്രിയുടെ പിഎയുടെയും ഗൺമാന്റെയും പരാതിയിലാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്തത്. താന്‍ മദ്യപിക്കുന്ന ആളല്ലെന്നും ഇ പി ജയരാജന്‍റെ പേര് പറയരുതെന്ന് പൊലീസ് ആവശ്യപ്പെട്ടെന്നും ആശുപത്രിയില്‍ നിന്ന് പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ ഫര്‍സീന്‍ മജീദ് പറഞ്ഞു.
മുഖ്യമന്ത്രിക്കു നേരെ നടത്തിയ പ്രതിഷേധത്തിനിടെ അദ്ദേഹത്തിന്റെ ഗൺമാൻ അനിൽ കുമാറിനും പിഎ സുരേഷിനും പരുക്കേറ്റതായി ആരോപണമുണ്ട്. വിമാനത്തിലെ പ്രതിഷേധത്തിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് പരാതി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നീക്കമാരംഭിച്ചു.