ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ തിരുവനന്തപുരത്ത് വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജീദ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെന്നും, ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Advertisment
വ്യോമയാന നിയമങ്ങള്‍ ചുമത്തിയതിനാല്‍ കേസ് പരിഗണിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി കേസിലെ പ്രതികളായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ തള്ളി.