/sathyam/media/post_attachments/51uW9aSCZXkHyfiDbzTd.jpg)
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്തില്‍നിന്ന് ഇറങ്ങിയ ശേഷമാണ് പ്രതിഷേധമുണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിഷേധിക്കാനായി മൂന്നു പേര്‍ വിമാനത്തില്‍ കയറുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിഞ്ഞിരുന്നതായും കോടിയേരി പറഞ്ഞു.
സുരക്ഷ ഉദ്യോഗസ്ഥര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇവരെ തടയേണ്ട എന്ന് മുഖ്യമന്ത്രി തന്നെയാണ് നിര്‍ദ്ദേശിച്ചത്. കോഴിക്കോട് പുറമേരിയില്‍ നടന്ന ചടങ്ങിലായിരുന്നു കോടിയേരി ഇക്കാര്യം പറഞ്ഞത്.