തിരുവനന്തപുരം: പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷിന്റെ വീട്ടിൽ കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തി. സന്തോഷിന്റെ മകളുടെ ഭർത്താവ് വിളപ്പിൽ നൂലിയോട് കൊങ്ങപ്പള്ളി സംഗീതാലയത്തിൽ രഞ്ജിത്തിനെ ( 33) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി സന്തോഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
മരുമകൻ കഞ്ചാവ് ചെടികൾ വീടിന്റെ മുകളിൽ നട്ടു വളർത്തുന്നുണ്ട് എന്ന കാര്യം പോലീസിനെ വിളിച്ചറിയിച്ചത് താൻ തന്നെയാണ് എന്നാണ് സന്തോഷ് പറയുന്നത്. വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി നട്ടത് അറിഞ്ഞിരുന്നില്ല. മകളും മരുമകനുമാണ് മുകൾ നിലയിൽ താമസിച്ചിരുന്നത്. വിവരം അറിഞ്ഞപ്പോൾ തന്നെ പോലീസിനെ അറിയിച്ചു.
"വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ല. എസ്. സി മോർച്ച ജില്ലാ പ്രസിഡൻറ് സ്ഥാനം രാജിവെക്കുന്നു എന്ന് സന്തോഷ് വ്യക്താക്കി. മരുമകൻ അല്ല മകനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ ഞാൻ തന്നെ മുന്നിൽ ഉണ്ടാകും. സംഭവത്തെ സിപിഎമ്മും കോൺഗ്രസും രാഷ്ട്രീയ ആയുധമാക്കുന്നത് പാപ്പരത്തമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.