വയനാട്ടിലെ എസ്എഫ്ഐ സമരത്തെ തള്ളി മുഖ്യമന്ത്രി, രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി അപലപിക്കുന്നുവെന്ന് പിണറായി! കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി; മാര്‍ച്ച് അനാവശ്യമെന്ന് ഇ.പി. ജയരാജൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിനു നേർക്കുണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായപ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്കു കടക്കുന്നതു തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം എസ്എഫ് ഐ സമരത്തെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും തള്ളിപ്പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്ച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്ന് ജയരാജൻ പറഞ്ഞു. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്നും ഇപി ജയരാജൻ പറഞ്ഞു.

Advertisment