അക്രമം അംഗീകരിക്കില്ല, സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും! രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് എസ്എഫ്‌ഐ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് എസ്എഫ്‌ഐ. സംരക്ഷിത വനമേഖലയുടെ ബഫര്‍ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്നും എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു.

Advertisment

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചിന് സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ല. സമരവും തുടര്‍ന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ല. സമരത്തിന് നേതൃത്വം നല്‍കിയ പ്രവര്‍ത്തകര്‍ക്ക് നേരെ ശക്തവും മാതൃകാപരവുമായ സംഘടനാ നടപടി സ്വീകരിക്കുമെന്നും എസ്എഫ്‌ഐ അറിയിച്ചു.

Advertisment