രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേര നടന്ന അക്രമം അപലപനീയമെന്ന് ഡിവൈഎഫ്‌ഐ; സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് വയനാട്ടിലുണ്ടായതെന്ന് എഎ റഹീം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേരെ നടന്ന അക്രമത്തെ അപലപിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ. സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് വയനാട്ടിലുണ്ടായതെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ എഎ റഹീം എംപി പറഞ്ഞു.

Advertisment

അതേസമയം, സംഭവത്തില്‍ 19 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ ഉന്നതതല അന്വേഷണം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണത്തിന്റെ ചുമതല. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിർദ്ദേശം. സംഭവ സ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.

Advertisment