Advertisment

സൗജന്യ ദ്വിവത്സര സെറ്റനോഗ്രഫി കോഴ്സ് ; ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കെ ജി ടി ഇ ടൈപ്പ് റൈറ്റിംഗ് (ലോവര്‍, ഹയര്‍ - ഇംഗ്ലീഷ്, മലയാളം) ഷോര്‍ട്ട് ഹാന്‍ഡ്, കമ്പ്യൂട്ടര്‍ വേഡ് പ്രൊസസിംഗ് എന്നീ വിഷയങ്ങളടങ്ങിയ ദ്വി വത്സര സ്റ്റെനോഗ്രഫി കോഴ്സില്‍ ചേരുന്നതിന് ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസ്സായ 18 നും 35 നും മദ്ധ്യേ പ്രായമുളള പട്ടികജാതി/പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പഠന കാലയളവില്‍ സ്‌റ്റൈപ്പന്റ് ലഭിക്കുന്നതാണ്.

അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഗവ. പ്രി-എക്‌സാമിനേഷന്‍ ട്രെയ്‌നിങ് സെന്റര്‍ സബ് ജയില്‍ റോഡ്, ബൈലൈന്‍ ആലുവ എന്ന വിലാസത്തില്‍ അപേക്ഷ നല്‍കേണ്ടതാണ്. അവസാന തീയതി ജൂലൈ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0484 2623304

Advertisment