ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം പരിശോധിക്കാൻ സിപിഎം കമ്മീഷനെ നിയോഗിച്ചു. എ കെ ബാലനും ടിപി രാമകൃഷ്ണനും ആണ് കമ്മീഷനംഗങ്ങള്‍. വോട്ട് ചോർച്ചയടക്കമുള്ള കാര്യങ്ങള്‍ രണ്ടംഗ കമ്മീഷന്‍ അന്വേഷിക്കും.
Advertisment
എറണാകുളം ജില്ലാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. സ്ഥാനാർഥി നിർണയം, വോട്ടുചോർച്ച തുടങ്ങിയ കാര്യങ്ങളാണ് കമ്മിഷൻ പരിശോധിക്കുന്നത്. കെ.എസ്. അരുണ്‍കുമാറിന്റെ പേര് ആദ്യം പുറത്തുവന്നത് ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും എറണാകുളത്ത് ഇപ്പോഴും വിഭാഗീയത തുടരുന്നുവെന്നുമാണ് വിമര്‍ശനം.