ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തില്‍ പ്രതിഷേധം മന്ത്രിമാര്‍ക്ക് നേരെ തിരിയുന്നു. മന്ത്രിമാരായ വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചു.
Advertisment
കിളിമാനൂർ കൊച്ചു പാലം പുനഃനിർമ്മാണോദ്ഘാടന ചടങ്ങിലേക്ക് എത്തിയപ്പോഴാണ് മുഹമ്മദ് റിയാസിനെ കരിങ്കൊടി കാണിച്ചത്. മഹിളാ കോൺഗ്രസ് നേതാവ് ദീപാ അനിലിനെ കിളിമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.