New Update
തിരുവനന്തപുരം: തങ്ങള്‍ ഉന്നയിച്ച ഓരോ അഴിമതിയാരോപണങ്ങളും വസ്തുതകളുടെ പിന്‍ബലത്തോടെയായിരുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത് ശരിയാണെന്നാണ് കഴിഞ്ഞ ദിവസം വന്ന ബ്രൂവറി കേസിന്റെ വിധി വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Advertisment
എന്ത് അഴിമതി നടത്തിയത് ചോദ്യം ചെയ്യുമ്പോഴും ഞങ്ങള്‍ക്ക് 99 സീറ്റ് കിട്ടിയില്ലേ എന്ന ചോദ്യം മാത്രമാണ് സര്‍ക്കാര്‍ ചോദിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പരിഹസിച്ചു. ബ്രൂവറി കേസില്‍ സത്യം തെളിയും വരെ പോരാട്ടം തുടരും.
സ്പ്രിംഗ്‌ളര്‍ അഴിമതിയില്‍ ജനങ്ങളുടെ ഡാറ്റ അനുവാദമില്ലാതെ വില്‍ക്കുകയാണ് ചെയ്തതെന്നും, ഇതിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.