New Update
തിരുവനന്തപുരം: പ്രസംഗത്തിനിടെ ചെണ്ട കൊട്ടിയ വാദ്യസംഘത്തോട് നീരസപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.
Advertisment
വേദിക്ക് പുറത്ത് സ്വാഗതമേകാന്‍ നിയോഗിച്ച ചെണ്ടമേളസംഘം വേദിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ കൊട്ടിക്കയറുകയായിരുന്നു. പ്രസംഗം നിർത്തി ദേഷ്യപ്പെട്ട മുഖ്യന്ത്രി ഇപ്പോൾ ഇതിനെക്കുറിച്ച് താൻ സംസാരിക്കുന്നില്ലെന്ന് പറഞ്ഞ് ക്ഷുഭിതനായി.
മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തിയതോടെ വേദിയില്‍ നിന്ന് ഏഴുന്നേറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പോലീസുകാരോട് പറഞ്ഞാണ് ചെണ്ടമേളം നിര്‍ത്തിച്ചത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു.