കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നിലും ഫാരിസ് അബൂബക്കര്‍ എന്ന റിയല്‍ എസ്റ്റേറ്റ് ഡോണ്‍ ആണ്; പിണറായി വിജയനും ഫാരിസ് അബൂബക്കറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വപ്‌ന സുരേഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്! മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി പിസി ജോര്‍ജ്‌; മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഖേദം

New Update

publive-image

തിരുവനന്തപുരം: ജാമ്യം ലഭിച്ചതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. കേസിന് പിന്നില്‍ പിണറായിയും ഫാരിസ് അബൂബക്കറുമാണെന്ന് പി സി ജോര്‍ജ് ആരോപിച്ചു. ഹാരിസിന്‍റെ നിക്ഷേപങ്ങളില്‍ പിണറായി വിജയന് പങ്കുണ്ടെന്നും ആരോപിച്ച പി സി ജോര്‍ജ്, മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ബന്ധം വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

Advertisment

"കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നിലും ഫാരിസ് അബൂബക്കര്‍ എന്ന റിയല്‍ എസ്റ്റേറ്റ് ഡോണ്‍ ആണ്. പിണറായി വിജയനും ഫാരിസ് അബൂബക്കറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വപ്‌ന സുരേഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്. 2012 മുതല്‍ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയത്തേയും നീക്കങ്ങളേയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണ്''-ജോര്‍ജ് ആരോപിച്ചു.

ഇപ്പോള്‍ അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ നിക്ഷേപങ്ങളില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. ഡാറ്റ എന്നത് ഒരു കച്ചവടമായി സര്‍ക്കാര്‍ എടുത്തിരിക്കുന്നു. അതിനെല്ലാം ഇടനിലക്കാരി വീണ വിജയനാണെന്ന് താന്‍ സംശയിക്കുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.

അതേസമയം, ചോദ്യംചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് മോശമായി പൊരുമാറിയ സംഭവത്തില്‍ ജോര്‍ജ് ഖേദം പ്രകടിപ്പിച്ചു. പീഡനക്കേസില്‍ നിരപരാധിയായ തന്നെ പോലീസ് അറസ്റ്റ് ചെയ്ത മനപ്രയാസത്തിനിടയിലാണ് അത്തരമൊരു പരാമര്‍ശം തന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതില്‍ ദു:ഖമുണ്ടെന്നും പ്രയാസംനേരിട്ട മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിക്കുന്നതായും പിസി ജോര്‍ജ് പറഞ്ഞു.

Advertisment