New Update
തിരുവനന്തപുരം: ഭരണഘടനയെ വിമർശിച്ചതിന്റെ പേരിൽ വിമർശനം നേരിടുന്ന മന്ത്രി സജി ചെറിയാനെ പിന്തുണച്ച് സിപിഎം. മന്ത്രി രാജിവക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി വ്യക്തമാക്കി.
Advertisment
ഇന്ത്യയിലെ ഭരണകൂട സംവിധാനത്തിനെതിരെയാണ് വിമർശനം. രാജ്യത്തെ സാമ്പത്തിക സാമൂഹിക സാഹചര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ നാവ് പിഴ ഉണ്ടായതാകാം. സജി ചെറിയാൻ നിലപാട് വ്യക്തമാക്കിയതോടെ വിഷയം അടഞ്ഞ അധ്യായമായി. ഭരണഘടനയിൽ ഭേദഗതി ആവാമെന്ന് ശിൽപികൾ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും എം.എ.ബേബി ഡൽഹിയിൽ പറഞ്ഞു.