മന്ത്രിസ്ഥാനത്ത് നിന്ന് സജി ചെറിയാന്‍ രാജി വച്ചത് സ്വാഗതാര്‍ഹം, പ്രസംഗത്തെ തള്ളാത്തത് ദൗര്‍ഭാഗ്യകരം! എംഎല്‍എ സ്ഥാനവും രാജി വയ്ക്കണമെന്ന് വി.ഡി. സതീശന്‍

New Update

publive-image

തിരുവനന്തപുരം : സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെച്ചതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സജി ചെറിയാന്റെ രാജി സ്വാഗതാർഹമാണ്. പക്ഷേ, പ്രസംഗത്തെ തള്ളാത്തത് ദൗർഭാഗ്യകരമാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

Advertisment

സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് സതീശൻ അഭിപ്രായപ്പെട്ടു. സജി ചെറിയാനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

മല്ലപ്പള്ളി പ്രസംഗത്തെ അദ്ദേഹം തള്ളിപ്പറയാത്തത് ദൌർഭാഗ്യകരവും അത്ഭുതപ്പെടുത്തുന്നതുമാണെന്നും സതീശൻ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വാക്കുകൾ കേരളം കേട്ടതാണ്. ഇപ്പോഴും പക്ഷേ അദ്ദേഹം പറയുന്നത് മാധ്യമങ്ങൾ വാക്കുകളെ വളച്ചൊടിച്ചുവെന്നാണ്.

രാജി പ്രഖ്യാപനം സ്വതന്ത്ര തീരുമാനമാണെന്നാണ് അദ്ദേഹം പറയുന്നത്. അതിനർത്ഥം അദ്ദേഹത്തിന്റെ പ്രസംഗത്തെ സിപിഎം അംഗീകരിക്കുന്നുവെന്നാണ്. ഈ വിഷയത്തിൽ സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടേയും പിബിയുടേയും അഭിപ്രായം എന്താണെന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Advertisment