തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സജി ചെറിയാന്‍ വിഷയം ചര്‍ച്ചയാകും. മന്ത്രി സ്ഥാനം രാജിവച്ചതിന് പുറമെ സജി ചെറിയാനെതിരെ പാര്‍ട്ടി നടപടി കൂടി വേണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം നിര്‍ണായകമാണ്.
സിപിഎമ്മിന് ഭരണമുള്ള ഏക സംസ്ഥാനമായ കേരളത്തില്‍ പാര്‍ട്ടി സെക്രട്ടറിയേറ്റംഗമായ നേതാവ് ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തിയത് ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ സജീ ചെറിയാനെതിരെ മന്ത്രി പദവി എന്നത് ഒഴിവാക്കി മാത്രം കാര്യങ്ങള്‍ മുമ്പോട്ടുപോകില്ല.
സജി ചെറിയാനെതിരെ പാര്‍ട്ടി നടപടി കൂടി വേണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് കഴിഞ്ഞ സമ്മേളനത്തില്‍ മാത്രം വന്ന സജി ചെറിയാന്‍ അവിടെ നിന്നും പുറത്താകുമെന്നാണ് സൂചന. ഇത്തരമൊരു നടപടി എടുത്ത് കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്താമെന്നും സംസ്ഥാന നേതൃത്വം കണക്കു കൂട്ടുന്നു.
നേരത്തെ മന്ത്രി പദവിയില്‍ സജി ചെറിയാനെ നിലനിര്‍ത്താന്‍ സംസ്ഥാന നേതൃത്വം പരാമാവധി ശ്രമിച്ചരുന്നു. അന്ന് പക്ഷേ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് കടുപ്പിച്ചിരുന്നു. ഇതോടെയാണ് അന്നു തന്നെ സജി ചെറിയാന്‍ രാജി വച്ചത്.
മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുമെന്ന് ആവര്‍ത്തിക്കുന്ന പാര്‍ട്ടിയെ സംബന്ധിച്ചെടുത്തോളം സജി ചെറിയാന്റെ പ്രസംഗം ന്യായീകരിക്കാനാവില്ല. ദേശീയ തലത്തില്‍ ആര്‍എസ്എസിന്റെ ഭരണഘടനാ വിരുദ്ധ നടപടികള്‍ക്കെതിരെ സമരം ചെയ്യുന്ന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതാണ് സജി ചെറിയാന്റെ പ്രസംഗം.
പാര്‍ട്ടി ഇപ്പോള്‍ എടുത്തിരിക്കുന്നതും പാര്‍ലമെന്റിന്‍ പ്രസംഗിക്കുന്നതും തെരുവില്‍ പോരടിക്കുന്നതുമായ വിഷയങ്ങളുടെ അന്തസത്ത തന്നെ ഇല്ലാതാക്കുന്ന പെരുമാറ്റമാണ് സജി ചെറിയാന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്. അതുകൊണ്ടു തന്നെ ഗുരുതരമായ അച്ചടക്ക ലംഘനം തന്നെയാണ് സജി ചെറിയാന്റേത്.
ഇക്കാര്യത്തില്‍ സെക്രട്ടറിയേറ്റില്‍ നിന്നുമാത്രം പുറത്താക്കലില്‍ ഒതുങ്ങുമോ എന്നും കണ്ടറിയണം.