തൃശ്ശൂര്‍: യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിറിലെ പീഡനാരോപണ പരാതിയില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. പീഡനശ്രമം നടന്നതായി സംസ്ഥാന നേതൃത്വത്തിന് പരാതി കിട്ടിയിട്ടില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
അഖിലേന്ത്യ കമ്മിറ്റിക്ക് ലഭിച്ച പരാതിയില്‍ പീഡന പരാമര്‍ശമില്ല. പരാതി ഉണ്ടെങ്കില്‍ അത് പൊലീസിനെ ഏല്‍പ്പിക്കും. സഹപ്രവര്‍ത്തകയ്ക്ക് എല്ലാ നിയമസഹായവും സംഘടന നല്‍കും. പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയായെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. കത്തിന്‍റെ ഉറവിടം രണ്ടംഗ സമിതി അന്വേഷിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പരാതിക്കാരിക്ക് പോലീസിനെ സമീപിക്കുന്നതിലോ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് മുന്‍പാകെയോ ജില്ലാ ഘടകത്തിന് മുന്‍പാകെയോ മറ്റേതെങ്കിലും പാര്‍ട്ടി ഘടകത്തിലോ പരാതി നല്‍കുന്നതിനോ ഒരു തരത്തിലുമുള്ള തടസ്സവും സൃഷ്ടിക്കില്ലെന്നും ഷാഫി പറഞ്ഞു.