/sathyam/media/post_attachments/Qtr0dMXLJIjxWjkizEw6.jpg)
പാലക്കാട്: പാലക്കാട് നിന്ന് കാണാതായ പോക്‌സോ കേസ് അതിജീവിതയെ ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി. മൊഴി മാറ്റിക്കുന്നതിനായി പതിമൂന്നുകാരിയെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം.
കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ തന്നെയാണ് കേസിലെ പ്രതികള്‍. ഒരു വര്‍ഷം മുമ്പ് നടന്ന കേസിന്റെ വിചാരണ 16-ാം തീയതി ആരംഭിക്കും. ക്ഷേത്രത്തിന് അടുത്തുള്ള ലോഡ്ജില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു. അടുത്ത ബന്ധുവായ പ്രധാന പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് മാതാപിതാക്കള്‍ സ്വീകരിച്ചത്.