ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം: സജി ചെറിയാന്‍ ഭരണഘടനയ്‌ക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ മുഴുവന്‍ വീഡിയോയും കോടതിയെ ഏല്‍പ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍. ഈ തെളിവുകള്‍ കോടതിയിലെത്തിയാല്‍ സജി ചെറിയാന് എംഎല്‍എ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് മനസിലായതു കൊണ്ടാണ് പൊലീസും സിപിഎമ്മും വീഡിയോ കോടതിക്ക് കൈമാറാന്‍ മടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Advertisment
സജി ചെറിയാന്‍ ഉടന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും സുധീര്‍ ആവശ്യപ്പെട്ടു. കോടതി പ്രസംഗത്തിന്റെ വിശദാംശം ചോദിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ അത് നല്‍കാത്തത് ഗൗരവതരമാണ്. ഭരണഘടനയെ സജി ചെറിയാന്‍ അവഹേളിച്ചതിന് തുല്യമായ പ്രവര്‍ത്തി തന്നെയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സുധീര്‍ ആരോപിച്ചു.