Advertisment

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് വാക്ക് - ഇൻ – ഇന്റർവ്യൂ ജൂലൈ 29 ന്

New Update

publive-image

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് വാക്ക് - ഇൻ – ഇന്റർവ്യൂ നടത്തുന്നു. കാലടി മുഖ്യകേന്ദ്രത്തിലെ ഹിസ്റ്ററി വിഭാഗത്തിൽ ജൂലൈ 29 ന് രാവിലെ 11നാണ് ഇന്റർവ്യൂ.

55% മാർക്കിൽ കുറയാതെ മ്യൂസിയോളജി/ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് പങ്കെടുക്കാം. യു. ജി. സി. - നെറ്റ്/പിച്ച്.ഡി അഭിലഷണീയ യോഗ്യതയാണ്. പ്രായപരിധി : 60 വയസ്സിൽ താഴെ. പങ്കെടുക്കുന്നവർ വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.

Advertisment