ഇടതുപക്ഷത്താണോ യുഡിഎഫിലാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് വിമര്‍ശനം! ലീഗ് യോഗത്തില്‍ രാജി ഭീഷണി മുഴക്കി കുഞ്ഞാലിക്കുട്ടി

New Update

publive-image

മലപ്പുറം: മുസ്‌ലിം ലീഗ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ രാജി ഭീഷണി മുഴക്കി എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാന സെക്രട്ടറിമാരായ കെ.എസ് ഹംസ, കെ.എം ഷാജി, പി.കെ ബഷീർ എംഎൽഎ എന്നിവരാണ് വിമർശനമുന്നയിച്ചത്.

Advertisment

താങ്കൾ ഇടതുപക്ഷത്താണോ യുഡിഎഫിലാണോ എന്ന കാര്യത്തിൽ ജനത്തിന് സംശയമുണ്ട് എന്ന കെ എസ് ഹംസയുടെ പരാമർശമാണ് തര്‍ക്കത്തിന് കാരണമായത്. ഇതേ തുടർന്ന് താൻ രാജി എഴുതി നൽകാമെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

ചന്ദ്രികയുടെ ഫണ്ടിൽ സുതാര്യത വേണമെന്ന് പി.കെ ബഷീർ എംഎൽഎ ആവശ്യപ്പെട്ടു. സമുദായത്തിന്റെ പണമാണ് ഉപയോഗിക്കുന്നതെന്ന് ഓർമ വേണമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment