തിരുവനന്തപുരം: വിമാനയാത്രാ വിലക്കിന് ശേഷം കണ്ണൂരിലേക്ക് ട്രെയിനില്‍ യാത്ര ചെയ്ത് ഇപി ജയരാജന്‍. തിരുവനന്തപുരത്ത് നിന്നും ട്രെയിനിലാണ് കണ്‍വീനര്‍ ഇന്നു യാത്ര ചെയ്തത്. താന്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്നയാളാണെന്നും കെ റെയില്‍ വന്നാല്‍ ഇന്‍ഡിഗോ പൂട്ടുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.
ഇന്ന് വിമാന മാര്‍ഗം കണ്ണൂരിലേക്ക് പോകാനായി നേരത്തെ ഇപി ജയരാജന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ യാത്രാവിലക്കിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് യാത്രാനുമതി ഇല്ലായിരുന്നു. ഇന്നത്തെ ടിക്കറ്റ് ബുക്ക് ചെയ്തത് അദ്ദേഹം ക്യാന്‍സെല്‍ ചെയ്തു.
ഇനി താന്‍ ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്ന് ഇപി ജയരാജന്‍ ഇന്നു വൈകിട്ടുംആവര്‍ത്തിച്ചു. ഇനി അവരുടെ വിമാനത്തില്‍ പോകില്ലെന്ന് തീരുമാനിച്ചു. ഇന്‍ഡിഗോ വളരെ വളരെ മോശമായ നിലപാടാണ് സ്വീകരിച്ചത്.
കണ്ണൂരില്‍ വിമാനത്താവളം വന്നതിന് പിന്നാലെയാണ് അവിടേക്ക് പോയത്. അതിനു മുമ്പ് ട്രെയിനിലായിരുന്നു യാത്ര ചെയ്തത് എന്നും ഇപി പറഞ്ഞു. അതേസമയം ഇപി ജയരാജന്‍ തന്റെ വാക്കില്‍ ഉറച്ചു നിന്നാല്‍ കണ്ണൂര്‍ -തിരുവനന്തപുരം യാത് അദ്ദേഹം സ്ഥിരമാക്കേണ്ടി വരും.
കണ്ണൂര്‍ -തിരുവനന്തപുരം റൂട്ടില്‍ നിലവില്‍ നാലു സര്‍വീസ് മാത്രമാണുള്ളത്. മൂന്നു ഇന്‍ഡിഗോ സര്‍വീസും ഒരു എയര്‍ ഇന്ത്യയും മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇന്‍ഡിഗോ മൂന്നും നേരിട്ടും എയര്‍ ഇന്ത്യകണ്ണൂര്‍- ഡല്‍ഹി വഴി തിരുവനന്തപുരം ആണ് സര്‍വീസ്.
ഇതിന് 14 മണിക്കൂറിലേറെയെടുക്കും. പണച്ചിലവും ഏറും. മറ്റു കമ്പനികള്‍ സര്‍വീസ് നടത്തിയില്ലെങ്കില്‍ ഇപിയുടെ യാത്ര സ്ഥിരമായി ട്രയിനിലാകും.