/sathyam/media/post_attachments/7kyg9euFOQeRxuxhvhFX.jpg)
തിരുവനന്തപുരം: വിമാനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് കേസെടുക്കാൻ കോടതി നിർദേശിച്ചത് തിരിച്ചടിയാണെന്നത് തെറ്റായ വ്യാഖ്യാനമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. മജിസ്ട്രേറ്റ് കോടതിയിൽ പരാതി കിട്ടിയാൽ കേസെടുക്കാൻ നിർദ്ദേശിക്കുന്നത് അവരുടെ ഉത്തരവാദിത്തമാണ്. അന്വേഷിക്കാൻ പൊലീസിനെ നിയോഗിക്കുന്നതും അതിന്റെ ഭാഗമാണ്.
മുഖ്യമന്ത്രിക്കെതിരേ നടന്നത് ആസൂത്രിത ആക്രമണമാണ്. ഇതിന് പ്രേരിപ്പിച്ചത് കെ.സുധാകരനും കെ.പി.സി.സി അധ്യക്ഷന്‍ വി.ഡി സതീശനുമാണ്. ഇവര്‍ക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പട്ട് ഡി.വൈ.എഫ്.ഐയും പരാതി നല്‍കുന്നുണ്ടെന്നും ജയരാജന്‍ അറിയിച്ചു.
ട്രെയിനിൽ തനിക്കെതിരെ ഉണ്ടായ വെടിവെപ്പിൽ താനായിരുന്നില്ല പകരം പിണറായിയായിരുന്നു കൊലയാളികളുടെ ലക്ഷ്യം. പിണറായിയെ ലക്ഷ്യമിട്ടാണ് അന്ന് വാടക കൊലയാളികളെ അയച്ചതെന്നും ജയരാജൻ ആരോപിച്ചു.